റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം

September 12, 2020 - 9:45 am

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കളെ കൊവിഡ് പേടിയാണ് വാര്‍ത്തിയിലെ കൗതുകമുണര്‍ത്തുന്ന കാര്യം. അലിഗഡില്‍ ജ്വല്ലറിയില്‍ മോഷണം നടത്താനെത്തിയ മുഖംമൂടി ധരിച്ച മൂന്ന അംഗ സംഘം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഉടന്‍ തന്നെ ബാഗുകളില്‍ ആഭരണങ്ങള്‍ നിറയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്.

മാധ്യമപ്രവര്‍ത്തകന്‍ അലോക് പാണ്ഡെയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. അലിഗഡില്‍, മൂന്നുപേര്‍ സമ്പൂര്‍ണ്ണ ‘കോവിഡ് പ്രോട്ടോക്കോള്‍’ പിന്തുടര്‍ന്ന് ഒരു ജ്വല്ലറി ഷോപ്പ് കൊള്ളയടിക്കുന്നു – മാസ്‌ക് ധരിച്ച് നടക്കുക, കൈ വൃത്തിയാക്കുക, തുടര്‍ന്ന് തോക്ക് ചൂണ്ടി സ്ഥാപനം കൊള്ളയടിക്കുക എന്ന ടാഗോടെയാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *