റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനേ തുടര്‍ന്ന്‌ യുവാവിന്‍റെ കൈ വെട്ടിമാറ്റിയതായി ആരോപണം

September 12, 2020 - 9:38 am

പാനിപ്പത്ത്‌: ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന്‌ ആരോപണം നേരിടുന്ന യുവാവിന്‍റെ കൈ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പാനിപ്പത്തിലാണ്‌ സംഭവം. ഉത്തര്‍പ്രദേശ്‌ സ്വദേശി ഇഖ്‌ലാഖ്‌ എന്ന 28 കാരനെയാണ്‌ വലത്‌ കൈ അറ്റുപോയ നിലയില്‍ കണ്ടത്‌. സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരി‌ച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ രക്ഷപെടുത്തുന്നതിനിടയില്‍ ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ കൈ അറ്റുപോയതാണെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സംഭവം റെയില്‍വേ ട്രാക്കിനടുത്തുളള അപകടമാക്കി ചിത്രീകരിക്കാനാണ്‌ പോലീസീസ്‌ ശ്രമിക്കുന്നതെന്നും , ഇയാളെ ചിലര്‍ പിടിച്ചുവച്ച്‌ മര്‍ദ്ദിച്ചശേഷം കൈ വെട്ടി മാറ്റുകയായിരുന്നന്നും പ്രതിയുടെ സഹോദരന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഇഖ്‌ലാഖിന്‍റെ സഹോദരന്‍റെ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തത്‌.

ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇഖ്‌ലാഖിനെതിരെ പോക്‌സോ ചുമത്തി പോലീസ്‌ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *