റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌പിന്നിംഗ്‌ മില്ലുകള്‍ക്കുമുമ്പില്‍ അനിശ്ചിതകാല ഉപവാസ സമരം. മില്ലുകള്‍ സ്വകാര്യ വല്‍ക്കാരിക്കാനുളള നീക്കമെന്ന്‌ തൊഴിലാളികള്‍

September 12, 2020 - 9:26 am

എറണാകുളം: കേന്ദ്ര ടെക്‌സ്റ്റൈല്‍സ്‌ മന്ത്രാലയത്തിന്‌ കീഴിലുളള സ്‌പിന്നിംഗ്‌ മില്ലുകളിലെ തൊഴിലാളികള്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. കോവിഡ്‌ വ്യാപനത്തേതുടര്‍ന്ന്‌ മന്ത്രലയത്തിന്‌ കീഴിലുളള 5 സ്‌പിന്നിംഗ്‌ മില്ലുകളും അടച്ചിരുന്നു. എന്നാല്‍ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ വന്നതിനേ തുടര്‍ന്ന്‌ സംസ്ഥാനത്തെ മറ്റു മില്ലുകള്‍ തുറന്നെങ്കിലും ഇവമാത്രം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്‌ . ഇതുമൂലം നിരവധി കുടുംബങ്ങളുടെ വരുമാന മാര്‍ഗ്ഗമാണ്‌ തടയപ്പെട്ടിരിക്കുന്നത്‌ . ശമ്പളമില്ലാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്‌.

ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മില്ലുകള്‍ എന്തുകൊണ്ടാണ്‌ തുറക്കാത്തതെന്ന്‌ സര്‍ക്കാരിന്‌ വിശദികരണവുമില്ല. മില്ലുകള്‍ സ്വകാര്യ വല്‍ക്കരിക്കാനുളള നീക്കമാണി തെന്നാണ്‌ തൊഴിലാളികളുടെ ആരോപണം. ഇവ അമ്പാനി ഗ്രൂപ്പിന്‌ കൈമാറാനാണ്‌ കേന്ദ്രം ശ്രമിക്കുന്നന്നെ്‌ ഐഎന്‍ടിയുസി അടക്കമുളള തൊഴിലാളി സംഘടനകള്‍ പറയുന്നു.

1280 സ്ഥിരം ജീവനക്കാരും 1500 ഓളം താല്‍ക്കാലിക ജീവനക്കാരും ആണ്‌ ഈ മില്ലുകളില്‍ തൊഴിലെടുക്കുന്നത്‌. സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക്‌ 35 ശതമാനം ഡി.എ നല്‍കിയിരുന്നു. എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ ഒരു രൂപ പോലും ശമ്പളമായി നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്നാണ്‌ തൊഴിലാളികള്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *