വാഷിങ്ടണ്‍: ഗവേഷണഫലങ്ങള്‍ ചൈന മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച ആയിരത്തോളം ചൈനീസ് വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും വിസ അമേരിക്ക റദ്ദാക്കി.ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും വിസ റദ്ദാക്കുകയാണെന്ന് യുഎസ് ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം ആക്റ്റിങ് മേധാവി ഛന്‍ഡ വോള്‍ഫ് അറിയിച്ചു.
ഗൗരവമായ ഗവേഷണഫലങ്ങള്‍ ചൈനീസ് ഗവേഷകര്‍ മോഷ്ടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിസ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ അക്കാദമിക മേഖലയില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഏതാനും പേര്‍ക്കെതിരേ യുഎസ് നേരത്തെ നടപടിയെടുത്തിയിരുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാണ് യുഎസ് പറയുന്നത്. മെയ് 29ലെ ട്രംപിന്റെ ചൈനാ വിരുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമാണ് നടപടി.
ചൈന പിന്തുടരുന്ന നയം ബൗദ്ധികാവകാശങ്ങളെ മാനിക്കാത്തതാണെന്നും വ്യവസായ രംഗത്തെ ചാരവൃത്തി സ്ഥിരമാക്കിയിരിക്കുകയാണെന്നും വോള്‍ഫ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥി വിസ റദ്ദാക്കിയ യുഎസ് നടപടിക്കെതിരേ ചൈന പ്രതിഷേധിച്ചു. 3,60,000 ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്.