പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് അന്വേഷിക്കാന്‍ പോലീസിന്‍റെ മൂന്ന് സംഘങ്ങള്‍

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്  തട്ടിപ്പുകേസിലെ തെളിവെടുക്കുന്നതിനായി പോലീസിന്‍റെ  മൂന്നു സംഘങ്ങളെ നിയമിച്ചു.  അന്വേഷണ സംഘങ്ങള്‍ പരസ്പരം ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. അടുത്ത ഞായറാഴ്ചക്കുളളില്‍ പ്രധാന തെളിവുകള്‍ ശേഖരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുളളത്. 

2014 മുതല്‍ തന്നെ സ്ഥാപനം നഷ്ടത്തിലായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച് നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന്‍റെയും തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന്‍റെയും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് അടക്കമുളള ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനം പൊളിയാന്‍ പോകുന്നുവെന്ന മുന്‍ധാരണയുണ്ടായിരുന്നു. പലരും ജോലി രാജിവെച്ച് പുറത്തുപോകുകയും ചെയ്തിരുന്നു. ചില നിക്ഷേപകര്‍ക്കും ഇക്കാര്യത്തില്‍ സൂചന ലഭിച്ചിരുന്നെങ്കിലും സ്ഥാപനത്തിന്‍റെ നഷ്ടം നികത്താന്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഉടമകളെ സമീപിച്ചിരുന്നു. എന്നാല്‍ ഉടമകള്‍ സഹകരിച്ചില്ലെന്നാണ് വിവരം.

പണം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് നിക്ഷേപകര്‍. സ്ഥാപന ഉടമകള്‍ പാപ്പര്‍ ഹര്‍ജി കൊടുത്താല്‍ നേരിടാനുളള തെളിവുകള്‍ ശേഖരിച്ചിട്ടുളളതായും നിക്ഷേപകരില്‍ നിന്നും മനസിലാക്കുന്നു.

Share
അഭിപ്രായം എഴുതാം