രാഷ്ട്രീയം തടസമായില്ല, സിപിഎം പ്രവര്‍ത്തകന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാമെന്ന് ഉമ്മന്‍ചാണ്ടി

ആറ്റിങ്ങല്‍: തുടര്‍ചികിത്സക്ക് സഹായം തേടിയ സിപിഎം പ്രവര്‍ത്തകന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയ്ക്ക് (46) ഭീമമായ തുക ചികിത്സയ്ക്ക് ആവശ്യമുണ്ടായിരുന്നു. ഈ തുക കണ്ടെത്താനാകാതെയാണ് ലൗജി മുന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്.

ഒന്നരവര്‍ഷമായി ലൗജിയുടെ ഇരുവൃക്കകളും തകരാറിലായിട്ട്. ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികിത്സയ്ക്കായി സി.പി.എം പ്രവര്‍ത്തകര്‍ ഇടപെട്ട് രണ്ടേകാല്‍ ലക്ഷം രൂപ സ്വരൂപിച്ച് നല്‍കിയിട്ടുണ്ട്. വൃക്ക മാറ്റിവെക്കാനായി വളരെ വലിയ ഒരു തുക കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് സഹായവുമായി ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ലൗജി പറയുന്നു.

Share
അഭിപ്രായം എഴുതാം