വയോധികയെ കഴുത്തറുത്ത് കൊന്ന മയില്‍ സ്വാമിയെ 11-09-20 ന് കോടതിയില്‍ ഹാജരാക്കും

പത്തനംതിട്ട : കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി മയില്‍ സ്വാമിയെ 11-9-2020 ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിലെ ശാസ്ത്രീയ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍പ്രതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന് പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട കുമ്പഴ മനയത്ത് വീട്ടില്‍ ജാനകിയെയാണ് സഹായി മയില്‍ സ്വാമി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത് . 8-9-2020 ചൊവ്വാഴ്ച രാത്രി 11.30 യോടെയാണ് കൊലപാതകം നടന്നത്. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച മയില്‍ സ്വാമി പിറ്റേന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തതിനു ശേഷം താന്‍ വിഷം കഴിച്ചതായി ഉദ്യോഗസ്ഥരോട് വ്യക്തമാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ അടൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത് . ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത മയില്‍ സ്വാമിയെ ഇന്ന് അശുപ്രതിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും . ഇതിന് ശേഷമാവും ഇയാളെ പൊലീസ് കോടതിയില്‍ ഹാജരാക്കുക .

ജാനകിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ അവരുടെ സഹായിയായ ഭൂപതിയോടുള്ള പകയാണെന്ന് മയില്‍ സ്വാമി മൊഴി നല്‍കിയിരുന്നു . ഇക്കാര്യം ചൂണ്ടിക്കാട്ടി മയില്‍ സ്വാമി വീടിന്റെ പല ഭാഗത്തായി കത്തുകള്‍ എഴുതി ഉപേക്ഷിച്ചിരുന്നു. മയില്‍ സ്വാമിയുടെ അകന്ന ബന്ധുവായ ഭൂപതിയെയും കത്തില്‍ പേര് പരാമര്‍ശിക്കുന്ന മറ്റ് മൂന്ന് പേരെയും നേരത്തെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. മയില്‍ സ്വാമിയുടെ കത്തിലെ വിവരങ്ങള്‍ അനുസരിച്ച് ഗൂഢാലോചന ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. കേസില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.

Share
അഭിപ്രായം എഴുതാം