രാത്രിയിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധമാർച്ച്. ലാത്തി ചാർജ്. നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസിൻറെ മാർച്ചാണ് ആദ്യം സെക്രട്ടറിയേറ്റിൽ എത്തിയത്. അവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. പ്രകടനക്കാരെ തടയുന്നതിൽ മുൻപോട്ടു വരുന്ന പോലീസും പ്രകടനകാരും തമ്മിലുള്ള ഉന്തും തള്ളും ഉണ്ടായി. ഒരാൾക്ക് പരിക്കേറ്റു.

ഇതോടെ ബിജെപിയുടെയുടെ പ്രതിഷേധകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പോലീസിന് ലാത്തിച്ചാർജ് നടത്തി. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് ബിജെപി പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കെ ടി ജലീൽ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് സംസ്ഥാനപ്രസിഡണ്ട് കെ സുരേന്ദ്രൻ അറിയിച്ചു. അക്രമം കൊണ്ട് തങ്ങളെ തടയാനാകില്ല. കേരളം മുഴുവൻ പ്രതിഷേധം തുടരും. ലാത്തിച്ചാർജും ജലപീരങ്കിപ്രയോഗവും പോലീസുകാരുടെ മാത്രം തീരുമാനമല്ല. ആഭ്യന്തരമന്ത്രി പിണറായി വിജയൻറെ ഒത്താശയോടെയാണ് അക്രമം നടത്തുന്നത്. അക്രമം കൊണ്ട് ഞങ്ങളെ തോല്‍പിക്കാനാവില്ല. സുരേന്ദ്രന്‍ മധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ത്രീകളടക്കം ഒരു കൂട്ടം പ്രവർത്തകർ ജലീലിനെ കോലം കത്തിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

രാത്രി 10 മണിയോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു പിരിഞ്ഞുപോയി.

Share
അഭിപ്രായം എഴുതാം