‘സിപിഎം നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചു.’ തൂങ്ങിമരിച്ച സിപിഎം പ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം: പാറശാലയില്‍ സിപിഎം പാര്‍ട്ടി കെട്ടിടത്തില്‍ തൂങ്ങിമരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. പ്രാദേശിക നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ കുറിപ്പില്‍ ഉന്നയിച്ചിട്ടുണ്ട്. ചങ്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയ് (ബ്രാഞ്ച് സെക്രട്ടറി) എന്നിവരാണ് തന്റെ മരണത്തിനു കാരണമെന്നും തന്നെ മാനസികമായി പലതവണ പീഡിപ്പിച്ചുവെന്നും പാര്‍ട്ടിയില്‍ പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ ആശയുടെ പരാതി ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ആശ (41)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്കല്‍ പഞ്ചായത്തിലെ ആശാവര്‍ക്കറായിരുന്നു ആശ. അഴകിക്കോണത്ത് പാര്‍ട്ടി ഓഫീസിനുവേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ കണ്ടെത്തിയത്. ശ്രീകുമാറാണ് ഭര്‍ത്താവ്. അരുണ്‍ കൃഷ്ണ, ശ്രീകാന്ത് എന്നിവര്‍ മക്കളാണ്കു

കുറിപ്പ്- ”മരണകാരണം- പാര്‍ട്ടി ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി എല്‍സി മെമ്പര്‍മാരായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നിവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാന്‍ ഈ കടുംകൈ ചെയ്യുന്നത്. എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു കൊറ്റാമം രാജന്‍. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും ആരും ഒരു നടപടിയും എടുത്തില്ല. എല്ലാം ചെങ്കലിലെ നേതാക്കള്‍ക്കറിയാം. ”

Share
അഭിപ്രായം എഴുതാം