ആലപ്പുഴ ജില്ലയില്‍ മത്സ്യകൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലാ ഫിഷറീസ് വകുപ്പ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട മത്സ്യ കര്‍ഷകര്‍ക്കായി പടുതാ കുളത്തിലെ മത്സ്യ കൃഷിയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ മത്സ്യ കര്‍ഷക വികസന ഏജന്‍സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04772 252814

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7770/Fish-Farming.html

Share
അഭിപ്രായം എഴുതാം