പത്തനംതിട്ട: സുഭിക്ഷ കേരളം, സ്വയം തൊഴില്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വനിതകള്‍ നടത്തുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചാത്തന്‍തറ മൃഗാശുപത്രിക്കു സമീപം രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണു കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ വിപണന കേന്ദ്രം, സ്വയം തൊഴിലിന്റെ ഭാഗമായി തയ്യല്‍, കയര്‍ ഫെഡിന്റെ ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രം എന്നിവ തുടങ്ങുന്നതും ലക്ഷൃമിടുന്നു. വിപണന കേന്ദ്രത്തില്‍ മൂന്നു മുറികളും ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം മിനു എബ്രാഹം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിനമ്മ തോമസ്, സാംകുട്ടി വെട്ടാപ്പാല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിനുതെള്ളിയില്‍, ആര്‍.വരദരാജന്‍ നായര്‍, ജോയി ജോസഫ്, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7719/ranni-block-panchayath-vipanana-kendram-.html