ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തേയും പോഷകാഹാര മാസത്തേയും കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തേയും പോഷകാഹാര മാസത്തേയും കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിലൂടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ചികില്‍സാ രംഗത്തു ലഭിക്കുന്ന നേട്ടങ്ങള്‍ വെബിനാറില്‍ വിശദീകരിച്ചു. തുടര്‍ ചികില്‍സാ രംഗത്ത് വന്‍ നേട്ടങ്ങള്‍ നല്‍കുന്നതും വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ ഫലങ്ങള്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലും എത്തുന്നതുമായിരിക്കും ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണമെന്നും വെബിനാര്‍ ചൂണ്ടിക്കാട്ടി. പോഷകാഹാര മാസം സംബന്ധിച്ചും കോവിഡ്കാലത്തെ മാനസിക പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനെ സംബന്ധിച്ചുമുള്ള ക്ലാസുകളും വെബിനാറിനോട് അനുബന്ധിച്ചു നടത്തി. ഐസിഡിഎസ് ഒറ്റപ്പാലം അഡീഷണല്‍ പ്രൊജക്ട്, ദേശീയ ആയുഷ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വെബിനാര്‍ നടത്തിയത്. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സൈക്യാട്രി സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷമീന ജസല്‍, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സി. സായ്‌നാഥ് സ്വാഗതവും സീന നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം