എം സി കമറുദ്ദീനെതിരായ നിക്ഷേപത്തട്ടിപ്പ് കേസിൽ ലീഗ് നേതൃത്വം ഇടപെട്ടു. ആറുമാസത്തിനകം പണം തിരികെ നൽകണം.

കാസർക്കോട്: എം സി കമറുദ്ദീനെതിരെയുള്ള നിക്ഷേപതട്ടിപ്പുകേസില്‍ ലീഗ് നേതൃത്വം ഇടപെട്ടു. ആറു മാസത്തിനകം പണം തിരികെ നൽകണം. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി കൂടിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, കെ പി എ മജീദ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് 10-09-2020, വ്യാഴാഴ്ച പാലക്കാട് യോഗം നടന്നത്.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിമർശനങ്ങളെയും പരാതികളെയും കുറിച്ച് ഫോണിലാണ് എംസി കമറുദ്ദിനുമായി സംസാരിച്ചത്. കമറുദ്ദീൻറെ നിലവിലുള്ള ആസ്തികളെയും ബാധ്യതകളെയും കുറിച്ചുള്ള കണക്ക് ഈ മാസം 30 ന് മുമ്പായി നൽകണം. നിലവിലുള്ള ആസ്തി വിറ്റ പണം ആറുമാസത്തിനുള്ളിൽ നൽകണം. പണം നൽകാനായി ഇല്ലെങ്കിൽ ബന്ധുക്കളുടെ കയ്യിൽ നിന്നോ അഭ്യുദയകാംക്ഷികളുടെ കയ്യിൽ നിന്നോ പണം സ്വരൂപിച്ച് നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും ലീഗ് നേതൃത്വം നിർദേശിച്ചു. ഇത് സംബന്ധിച്ച് സെറ്റിൽമെൻറിനായി മുസ്ലിം ലീഗ് ട്രഷററെ ചുമതലപ്പെടുത്തി.

ജ്വല്ലറി തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും പുറത്തെത്തിക്കാൻ സർക്കാർ ഉന്നത തല അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം