സ്കൂളുകൾ അടച്ചിടുന്നതിൻ്റെ സാമ്പത്തിക ആഘാതം പത്തു വർഷത്തോളം നീണ്ടുനിൽക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ലോകമെങ്ങും സ്കൂളുകൾ അടച്ചിട്ടത് 10 വർഷമെങ്കിലും നീളുന്ന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്രതലത്തിലുള്ള സാമ്പത്തിക സംഘടനയായ ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ് (OECD )
പറയുന്നു.

സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആശങ്കയുളവാക്കുന്ന വിവരങ്ങളുള്ളത്. സ്കൂളുകൾ അടച്ചിടുമ്പോൾ കുട്ടികളുടെ കഴിവുകളും ശേഷികളും കൂടിയാണ് കുറയുന്നത്. ഇത് ആത്യന്തികമായി
ലോകത്തിൻറെ ഉത്പാദന ശേഷിയെയും വളർച്ചയെയും ബാധിക്കും. വരുന്ന ദശകങ്ങളിൽ ആഗോളതലത്തിൽ 1.5 ശതമാനത്തിൻ്റെ സാമ്പത്തിക ഇടിവാണ് ഇതുമൂലം ഉണ്ടാകാൻ പോകുന്നത്.

സ്കൂളുകൾ അടച്ചിട്ട് , ബദലായി ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്, ഇൻറർനെറ്റ് സൗകര്യവും ടെലിവിഷനും
ഇല്ലാത്ത കുട്ടികൾ സമ്പൂർണ്ണമായും പിന്നാക്കം പോകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Share
അഭിപ്രായം എഴുതാം