രണ്ടുദിവസം മുമ്പ്‌ കാണാതായ ഷാജിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. സുഹൃത്തിന്‍റെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നുമാണ്‌ മൃതദേഹം കണ്ടെത്തിയത്‌. രണ്ട്‌ ദിവസം മുമ്പാണ്‌ നെയ്യാറ്റിന്‍കര കീഴാറ്റൂര്‍ സ്വദേശി ഷാജി(28) യെ കാണാതായത്‌.

ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ നാട്ടുകാരും ബന്ധുക്കളും പറയുന്നു.

Share
അഭിപ്രായം എഴുതാം