ടെസ്ല സിഇഒ ഫോക്സ്വാഗന്‍ ഇലക്ട്രിക് കാറിലോ!?

ന്യൂഡല്‍ഹി: വാഹന പ്രേമികളില്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്ലയുടെ സിഇഒ എലോണ്‍ മസ്‌ക് അടുത്തിടെ ജര്‍മ്മനി സന്ദര്‍ശിച്ച സമയത്ത് ഫോക്സ്വാഗന്റെ ഇലക്ട്രിക് കാര്‍ ഓടിച്ച് നോക്കുന്നതിന്‍രെ ദൃശ്യങ്ങളാണത്.

ഫോക്സ്വാഗണ്‍ തന്നെയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോക്സ്വാഗന്‍ ചെയര്‍മാന്‍ ഹെര്‍ബര്‍ട്ട് ഡൈസ് മസ്‌കിനൊപ്പം ‘ഐഡി 3’ കാറിന്റെ ടെസ്റ്റ് ഡ്രൈവാണ് എലോണ്‍ മസ്‌ക് നടത്തിയത്. ഇതിന്റെ ആക്‌സിലറേഷന്‍ എങ്ങനെയാണെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് പറഞ്ഞതായും ഫോക്സ്വാഗണ്‍ വ്യക്തമാക്കി.വീഡിയോയില്‍, മസ്‌ക് കാര്‍ ഓടിക്കുന്നത് കാണാം. എന്നാല്‍ കമ്പനികള്‍ തമ്മില്‍ സഹകരണത്തോടെ മു്‌ന്നോട്ട് പോവാനുള്ള തീരുമാനമൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം