ബി.എസ്4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

തിരുവനന്തപുരം : കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളാല്‍ സ്ഥിരം രജിസ്ട്രേഷന്‍ നേടാന്‍ സാധിക്കാത്ത ബി.എസ്4 വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാര്‍ച്ച് 31ന് മുമ്പ് താല്‍ക്കാലിക രജിസ്ട്രേഷന്‍ നേടുകയും എന്നാല്‍ സ്ഥിരം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമായ ബി.എസ്4 വാഹനങ്ങള്‍ക്കാണ് സ്ഥിരം രജിസ്ട്രേഷന്‍ നേടാന്‍ അവസരം. പൊതുജനങ്ങള്‍ അവസരം വിനിയോഗിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7733/bs-4-vehicles-.html

Share
അഭിപ്രായം എഴുതാം