തിരുവനന്തപുരം : ചെറുവത്തൂർ ഫാഷൻ ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ അറിയിച്ചു. 09-09-2020 ബുധനാഴ്ചയാണ് തീരുമാനമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന് എംഎൽഎക്കെതിരെ 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എണ്ണൂറോളം പേരിൽ നിന്നും 150 കോടി നിക്ഷേപം സ്വീകരിച്ചതായാണ് കണ്ടെത്തൽ.
ഈ കേസുമായി ബന്ധപ്പെട്ട വീട്ടിലും പൂക്കോയ തങ്ങളുടെ വീട്ടിലും ചൊവ്വാഴ്ച പോലീസ് റെയ്ഡ് നടന്നിരുന്നു. പൂക്കോയ തങ്ങളുടെ വീട്ടിൽനിന്നും ഇതുമായി ബന്ധപ്പെട്ട പല രേഖകളും ലഭിക്കുകയുണ്ടായി.
2013ലാണ് എം സി കമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായി ഫാഷൻ ഗോൾഡ് ഇൻറർനാഷണൽ ജ്വല്ലറി തുടങ്ങിയത്. ചെറുവത്തൂരിൽ തുടങ്ങിയ ജ്വല്ലറിയുടെ ശാഖകൾ 2014-ൽ കാസർകോടും 2015-ൽ പയ്യന്നൂരും ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നും വൻതോതിൽ നിക്ഷേപം സ്വീകരിച്ചിരുന്നു. സ്ഥാപനം നഷ്ടത്തിലാണ് എന്ന് കാണിച്ച് ജനുവരിയിൽ ചെറുവത്തൂരിലും കാസർകോട്ടെയും സ്ഥാപനങ്ങൾ അടച്ചു . ലാഭവിഹിതവും നിക്ഷേപവും ചോദിച്ചു എന്ന് ജനങ്ങൾക്ക് ചെക്ക് നൽകി. എന്നാൽ അത് വണ്ടിച്ചെക്ക് ആണ് എന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതിയുമായി ചെന്നു. കല്ലാർ സ്വദേശികളായ സി അഷ്റഫ് പി സുധീർ എന്നിവരുടെ പരാതിയിൽ കോടതിയിൽ ഹാജരാകാൻ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.