കെട്ടിടം പൊളിക്കുന്നതിന് എതിരായ കങ്കണയുടെ ഹർജി: വാദം കേട്ട ശേഷം കോടതി സെപ്റ്റംബർ 22 ലേക്ക് മാറ്റി

മുംബൈ: പാലി ഹില്ലിലെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്നതിനെതിരെ നടി കങ്കണ റണാവത് സമർപ്പിച്ച ഹർജിയിൽ മുംബൈ ഹൈക്കോടതി 10-09-2020, വ്യാഴാഴ്ച വാദം കേട്ടു. ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ടശേഷം കോടതി കേസ് സെപ്റ്റംബർ 22 ലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കോടതി കേസ് പരിഗണിച്ചത്. തൻറെ കക്ഷി ബുധനാഴ്ച ഉച്ചയ്ക്ക് മാത്രമാണ് മുംബൈയിൽ എത്തിയത് എന്നതിനാൽ
രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖ് കോടതി മുൻപാകെ ആവശ്യപ്പെട്ടു. കെട്ടിടത്തിൽ നടത്തിയ അധിക നിർമ്മാണങ്ങൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ബ്രിഹൻ മുംബൈ നഗരസഭയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആസ്പി ചിനോയ് പറഞ്ഞു. പരാതിക്കാരി നിയമത്തിനതീതയാണോ എന്നും നഗരസഭയുടെ അഭിഭാഷകൻ ചോദിച്ചു.

പാതി തകർക്കപ്പെട്ട കെട്ടിടം വ്യാഴാഴ്ച കങ്കണ റണാവത് സന്ദർശിച്ചു. ശിവസേനയുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്രസർക്കാർ കങ്കണാ റണാവത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം