കല്‍പ്പനാ ചൗള വീണ്ടും ബഹിരാകാശത്തേക്ക്: യുഎസ് ബഹിരാകാശ പേടകത്തിന് ഭാരതത്തിന്റെ അഭിമാനമായ വനിതയുടെ പേര്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സ്ഥാപനത്തിന്റെ പുതിയ ബഹിരാകാശ പേടകത്തിന് ഭാരതത്തിന്റെ അഭിമാനമായ കല്‍പ്പനാ ചൗളയുടെ പേരിട്ടു.

അമേരിക്കന്‍ പ്രതിരോധ കരാറുകാരന്‍ നോര്‍ട്രോപ്പ് ഗ്രുമാന്‍ അതിന്റെ എന്‍ജി -14 സിഗ്‌നസ് ബഹിരാകാശ പേടകത്തിനാണ് കല്‍പ്പനയുടെ പേര് നല്‍കിയിരിക്കുന്നത്. കൊളംബിയയുടെ അഭിമാനവും ബഹിരാകാശത്തേക്ക് പോയ ഇന്ത്യന്‍ വംശജയായ ആദ്യ വനിതയെന്ന നിലയിലാണ് അവരുടെ പേര് തിരഞ്ഞെടുത്തതെന്ന് ഗ്രുമാന്‍ പ്രതികരിച്ചു.

തങ്ങള്‍ എല്ലാ ദൗത്യത്തിലും മനുഷ്യനെ ബഹിരാകാശാത്തെത്തിച്ച പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരുടെ പേരുകളാണ് നല്‍കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ബഹിരാകാശ നിലയത്തിലേയ്ക്ക് ആവശ്യമായ സാധനങ്ങളുമായാണ് വാഹനം അയ്ക്കുന്നത്. ആകെ 3629 കിലോ സാധനങ്ങളാണ് സിഗ്‌നസ് എസ്.എസ്. കല്‍പ്പന ചൗളയില്‍ കയറ്റിവിടുന്നത്. വെര്‍ജീനിയ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ നിലയത്തില്‍ നിന്നാണ് വിക്ഷേപണമെന്നും ഗ്രുമ്മാന്‍ കമ്പനി അറിയിച്ചു.

Share
അഭിപ്രായം എഴുതാം