മുംബൈ: അനധികൃത നിര്‍മാണം സംബന്ധിച്ച് നടി കങ്കണ റണാവത്തും ബൃഹാന്‍ മുംബൈ കോര്‍പറേഷനും(ബി.എം.സി) തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടു രണ്ടുവര്‍ഷമായെന്ന വാര്‍ത്ത നിഷേധിച്ച് കങ്കണ.
ഇന്നലെ വരെ ബിഎംസി എനിക്ക് ഒരു അറിയിപ്പും അയച്ചിട്ടില്ല. 2018ലെ എന്ന് പറഞ്ഞ് അവര്‍ കാണിക്കുന്ന രേഖ വ്യാജമാണെന്നും കങ്കണ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്.
ഘാര്‍ വെസ്റ്റിലുള്ള ഓഫീസ് കെട്ടിടത്തില്‍ നടന്ന അനധികൃത നിര്‍മാണം സംബന്ധിച്ച് രണ്ടു വര്‍ഷം മുമ്പേ ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍(ബി.എം.സി) കങ്കണയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരേ കങ്കണ കോടതിയെ സമീപിക്കുകയാണു ചെയ്തത്. കോര്‍പറേഷന്‍ നോട്ടീസില്‍ ഇടക്കാലാശ്വാസം തേടി 2018 മാര്‍ച്ച് 28-നാണു കങ്കണ അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചതെന്നുമാണ് ഇന്നലെ പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവ വ്യാജമാണെന്നാണ് രേഖകള്‍ അടക്കം ട്വിറ്ററില്‍ പങ്കുവച്ചു കൊണ്ട് താരം പറഞ്ഞിരിക്കുന്നത്.2018ല്‍ അന്നു ബി.ജെ.പി. സര്‍ക്കാരായിരുന്നു മഹാരാഷ്ട്രയിലെങ്കിലും ബി.എംസിയുടെ നിയന്ത്രണം ശിവസേനയ്ക്കായിരുന്നു.