പ്രതിരോധ കയറ്റുമതിയില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ: 700 ശതമാനം വളര്‍ച്ചയെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ 700 ശതമാനം വളര്‍ച്ചയുണ്ടായെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം പോവുന്നതെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആ നേട്ടം കൈവരിക്കപ്പെടുമെന്ന സൂചനയാണ് കരസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.മൂന്ന് വര്‍ഷത്തില്‍ രാജ്യം നേടിയ വളര്‍ച്ചയാണിത്.ലോകത്തിലെ 9.2 ശതമാനം ആയുധം കയറ്റി അയക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.2025 ആഗസ്തോടുകൂടി 17500 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായുള്ള കരട് രേഖ പ്രതിരോധ മന്ത്രാലയം തയ്യാറാക്കും. മിലിറ്ററി ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് നാം മാറണമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-2017 വര്‍ഷത്തില്‍ 1521 കോടിയായിരുന്ന വരുമാനം 2018-2019 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ 10745 കോടിയായെന്നും ബിപിന്‍ റാവത്ത് അവകാശപ്പെട്ടു. മിലിറ്ററി ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് നാം മാറണമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

ലോകത്ത് പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ബജറ്റ് വിഹിതം പുനപരിശോധിക്കേണ്ട സമയമായിരിക്കുകയാണ്. ലോകത്തിലെ 9.2 ശതമാനം ആയുധം കയറ്റി അയക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

Share
അഭിപ്രായം എഴുതാം