സ്വർണക്കടത്ത് കേസ് ;സ്വപ്ന സുരേഷിനും പ്രതികൾക്കുമെതിരെ കോഫെപോസ ചുമത്തും

തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താൻ അന്വേഷണ സംഘത്തിൻ്റെ നീക്കം. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഇതിനായി നടപടി തുടങ്ങി. പ്രതികൾക്കെതിരെ കോഫെപോസ ചുമത്തുന്നതിനായി കോഫെപോസ ബോർഡിന് മുന്നിൽ അപേക്ഷ നൽകും. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനാണ് നീക്കം.

സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നൽകേണ്ടത്. സ്വർണക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെയും കുറ്റം ചുമത്താനാണ് തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →