സഹായം തേടിയിട്ടും അവഗണിച്ചു; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കും നഴ്സിനു മെതിരേ നടപടി

കണ്ണൂർ: കോവിഡ് സാഹചര്യം മറയാക്കി ഗർഭിണിയെ അവഗണിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർറെയും നഴ്‌സിനെയും സ്ഥലം മാറ്റി-. പാനൂർ പിഎച്ച്‌സിയിലെ ഡോക്ടർക്കും നഴ്‌സിനുമെതിരെയാണ് നടപടി. അന്ത്യന്തം വേദനാജനകമായ സംഭവമാണ് നടന്നതെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പ്രതികരിച്ചു.

കണ്ണൂർ പാനൂരിലാണ് സംഭവം. മാണിക്കോട്ട് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് 10-9-2020 വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചു. തുടർന്ന് അരക്കിലോമീറ്റർ മാത്രം അകലെയുള്ള പാനൂർ പിഎച്ച്‌സിയിൽ വിവരം അറിയിച്ചു. എന്നാൽ കൊവിഡ് കാലമായതിനാൽ വീട്ടിൽ എത്താൻ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇതിനിടെ സമീറയുടെ ആരോഗ്യസ്ഥതി മോശമായതിനെ തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ നഴ്‌സ് എത്തി പ്രസവമെടുക്കുകയായിരുന്നു. തുടർന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞ് മരിച്ചു. സഹായം അഭ്യർത്ഥിച്ചിട്ടും എത്തിയില്ലെന്നും ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും കുടുംബം ആരോപിച്ചു. സമീറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം