ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖല സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടന്ന ത്രിരാഷ്ട്ര ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യ. ഇന്ത്യ-ഫ്രാന്‍സ്-ഓസ്ട്രേലിയ രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ചയില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധനാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്.മൂന്ന് രാജ്യങ്ങള്‍ക്കിടയിലും ശക്തമായ ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കുക,സുരക്ഷിതവും സമൃദ്ധവും നിയമാനുസൃവുമായ ബന്ധത്തിലൂടെ ഇന്തോ-പസഫിക് മേഖലയില്‍ സമാധാനം കാത്തു സൂക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യോഗം നടന്നതെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ത്രിരാഷ്ട്ര ധാരണയുണ്ടായതായും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ ട്വീറ്റ് ചെയ്തു.ഫ്രാന്‍സും ഓസ്ട്രേലിയയും ഈ മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളികളാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ കോവിഡ് മഹാമാരിയുടെ സാമ്പത്തിക ആഘാതവും ചര്‍ച്ചയായി. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ വിതരണ ശൃംഖലാ വികസന ശ്രമം നടത്തിയിരുന്നു. ഇതില്‍ ഇനി ഫ്രാന്‍സും ചേരും.മൂന്ന് രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള മേഖലയാണ് സമുദ്ര സുരക്ഷ. സഹായം, ദുരന്ത നിവാരണ, മാരിടൈം ഡൊമെയ്ന്‍ അവബോധം, പരസ്പര പിന്തുണ, ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ പര്‌സപരം സഹകരിക്കാനും തീരുമാനമായതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.