കണ്ണൂരിലെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിൽ 3 ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

കണ്ണൂർ: കണ്ണവം സ്വദേശി എസ്ഡിപിഐ പ്രവർത്തകൻ സലാഹുദീനെ (30) വെട്ടിക്കൊന്ന കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്തു വരുന്നു. കൊലയാളി സംഘം വാടകയ്ക്കെടുത്ത റിറ്റ്സ് കാറിലാണ് സഞ്ചരിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സലാഹുദ്ദീന്റെ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. സലാഹുദ്ദീനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ ആംബുലൻസ് ഡ്രൈവർ പോലീസുകാർ എന്നിവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Share
അഭിപ്രായം എഴുതാം