മനുഷ്യർക്ക് തുല്യമായ വ്യക്തിപരിഗണന മൃഗങ്ങൾക്കും നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി; താങ്കളും താങ്കളുടെ പട്ടിയും തുല്യരാണോ എന്ന് കോടതി

ന്യൂഡൽഹി: മൃഗങ്ങൾക്കും മനുഷ്യന് തുല്യമായ വ്യക്തി പരിഗണന നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് മൃഗങ്ങൾക്കും മനുഷ്യർക്ക് തുല്യമായ നിയമ പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹർജി തള്ളിയത്. താങ്കളും താങ്കളുടെ പട്ടിയും തുല്യരാണോ എന്നും മൃഗങ്ങൾക്ക് നിയമ വ്യവഹാരങ്ങൾ നടത്തുക സാധ്യമാണോ എന്നും കോടതി ചോദിച്ചു.

പരിണാമത്തിന്റെ പടവുകളിൽ മനുഷ്യരെക്കാൾ താഴെയാണെങ്കിലും മൃഗങ്ങൾക്കും ആത്മാവും ബുദ്ധിശക്തിയും ഉണ്ട് എന്ന ഹർജിക്കാരന്റെ വാദത്തിന് അങ്ങനെയാണെങ്കിൽ മരങ്ങൾക്കും നിയമപരമായ വ്യക്തിപദവി നൽകേണ്ടതല്ലേ എന്ന മറു ചോദ്യമായിരുന്നു ബെഞ്ചിൽ നിന്നും ഉണ്ടായത്.

മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണ് എന്ന പരാതിയിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു .

Share
അഭിപ്രായം എഴുതാം