നർമ്മദയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു, സർദാർ സരോവർ അണക്കെട്ട് നിറഞ്ഞു

അഹമ്മദാബാദ് : ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ട് നിറഞ്ഞു. നർമ്മദയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതായാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച രാത്രിയിൽ തന്നെ അണക്കെട്ടിലെ ജലനിരപ്പ് 136.49 മീറ്റർ കടന്നിരുന്നു. മധ്യപ്രദേശിൽ നിന്നും ശക്തമായ നീരൊഴുക്കാണ് ഇപ്പോഴും തുടരുന്നത് .

അണക്കെട്ടിൻ്റെ പൂർണ ശേഷി 138.68 മീറ്റർ ആണ്. തുടർച്ചയായ രണ്ടാം വർഷമാണ് സർദാർ സരോവർ നിറയുന്നത്

Share
അഭിപ്രായം എഴുതാം