ആശ്രമത്തില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം സന്യാസിനിയെ പീഡിപ്പിച്ചു

റാഞ്ചി: ആശ്രമത്തില്‍ അതിക്രമിച്ചുകയറി 40 വയസുളള സന്യാസിനിയെ ലൈംഗിക പീഡനത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ ഗൊഡ്‌ഢ ജില്ലയിലെ മഹിളാ സത്സംഘ്‌ ആശ്രമത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച (8.9.2010)യാണ്‌ സംഭവം നടന്നത്‌. പുലര്‍ച്ചെ രണ്ടര മണിയേടെ തോക്കുമായി അക്രമിസംഘം അകത്തുകടക്കുക യായിരുന്നു. സംഭവസമയം ആശ്രമത്തിലുണ്ടായിരുന്ന സന്യാസിമാരെ ഭീഷണിപ്പെടുത്തി ഒരു മുറിയിലിട്ട്‌ പൂട്ടിയ ശേഷമാണ് സന്യാസി നിയെ മാറിമാറി ഉപദ്രവിച്ചത്‌.

മുഫാസില്‍ സ്റ്റേഷന്‍ പരിധിയുളള റാമിദിഹിലെ ആശ്രമത്തില്‍ ആസമയം നാല്‌ സ്വാധിമാരും ഒരു സാധുവുമാണ്‌ ഉണ്ടായി രുന്നത്‌. സ്ത്രീ സന്യാസിമാരെ അക്രമിസംഘം മര്‍ദ്ദിച്ചുവെന്നും വിവരമുണ്ട്‌.

ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സന്യാസിനി ലോക്ക്‌ ഡൗണ്‍മൂലം കുറച്ചുനാളായി ആശ്രമത്തില്‍ തന്നെ തങ്ങുകയായിരുന്നു. സംഭവം നടക്കുന്നസമയത്ത്‌ മുറിയില്‍ പൂട്ടിയിടപ്പെട്ട സന്യാസിമാര്‍ ഫോണില്‍ പോലീസിനെ ബന്ധപ്പെട്ടെങ്കിലും പോലീസ്‌ വന്നപ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു.

Share
അഭിപ്രായം എഴുതാം