സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. ഒരാഴ്ചക്ക് ശേഷം വീണ്ടും ഹാജരാകുവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നീണ്ട 12 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി. 09-09-2020 ബുധനാഴ്ച കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ 10 മണിക്കാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ പി രാധാകൃഷ്ണൻ ചോദ്യംചെയ്യലിൽ പങ്കെടുത്തിരുന്നു.

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ബാംഗ്ലൂരിൽ ലഹരിമരുന്ന് സംഘം സഹായിച്ചിട്ടുണ്ടോ എന്നായിരുന്നു പ്രധാനമായും ചോദിച്ചത്. സ്വപ്ന സുരേഷിന് കമ്മീഷൻ ലഭിച്ച വിസ സ്റ്റാമ്പിങ് കമ്പനിയുമായുള്ള ബന്ധത്തെപ്പറ്റിയും അന്വേഷണസംഘം ആരാഞ്ഞു. ബാംഗ്ലൂരു ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാൻ ഇരിക്കെയാണ് എൻഫോഴ്സ്മെന്റ് അപ്രതീക്ഷിതമായ സമൻസ് അയച്ചത്.

ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങിയ ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

Share
അഭിപ്രായം എഴുതാം