കണ്ണൂർ: പടിക്കച്ചാലിൽ എസ്ഡിപിഐ പ്രവർത്തകൻ കണ്ണവം സ്വദേശി സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതീക്ഷിച്ച് എച്ച് എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രകടനത്തിനെതിരെ ബോംബേറ് ഉണ്ടായി. ഒരാൾക്ക് പരിക്കേറ്റു. 2018 ജനുവരിയിൽ എബിവിപി പ്രവർത്തകർ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ് അറിയിച്ചു.
08-09-2020, ചൊവ്വാഴ്ച വൈകിട്ട് സഹോദരിമാരോടൊപ്പം യാത്ര ചെയ്തിരുന്ന സലാഹുദ്ദീന്റെ കാറിൽ ഒരു ബൈക്ക് വന്നു തട്ടി വീണു. ഇത് കണ്ടു കാർ നിർത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ബൈക്കിലുണ്ടായിരുന്നവർ വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിലും വെട്ടേറ്റ സലാഹുദ്ദീൻ ആശുപത്രിയിൽ എത്തുന്നതിനു മുമ്പേ മരണമടഞ്ഞു.
ആർഎസ്എസ് പ്രവർത്തകരാണ് ഈ സംഭവത്തിന് പിന്നിൽ എന്ന് ആരോപിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി. ഈ പ്രകടനത്തിൽ നേരെയാണ് ബോംബേറുണ്ടായത്. പോലീസ് മേധാവി യതീഷ് ചന്ദ്ര സ്ഥലത്തെത്തി. പരിശോധന നടത്തി.