2020ല്‍ 10.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടി ബൈജൂസ് ആപ്പ്

ബംഗളുരു: പ്രമുഖ കമ്പനിയായ ബൈജൂസ് ആപ്പിന് 2020ല്‍ നിക്ഷേപമായി ലഭിച്ചത് 1045 മില്യണ്‍ യുഎസ് ഡോളര്‍.

ഈ വര്‍ഷത്തെ നിക്ഷേപത്തിന് തുടക്കമിട്ടത് 200 മില്യണ്‍ ഡോളറുമായി ടൈഗര്‍ ഗ്ലോബലാണ്. ജനുവരിയിലായിരുന്നു കമ്പനിയുടെ നിക്ഷേപം. പിന്നാലെ ഫെബ്രുവരിയില്‍ ജനറള്‍ അത്‌ലാന്റിക് 200 മില്യണും ജൂണില്‍ ബോണ്ട് 23 മില്യണും ഡിഎസ്ടി ഗ്ലോബല്‍ ആഗസ്തില്‍ 122 മില്യണും നിക്ഷേപിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേയ്ക്ക് 3675 കോടി (500 മില്യണ്‍ ഡോളര്‍) രൂപ ഈ മാസവും നിക്ഷേപിച്ചു. റിലയന്‍സ് ജിയോയില്‍ 5,546.8 കോടി രൂപ നിക്ഷേപിച്ചതിനു പിന്നാലെയാണ് ഇന്ത്യയിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ സില്‍വര്‍ ലേയ്ക്ക് നിക്ഷേപം നടത്തുന്നത്. സില്‍വര്‍ ലേയ്ക്കിന്റെകൂടി നിക്ഷേപമെത്തിയതോടെയാണ് ബൈജൂസിന്റെ മൊത്തംമൂല്യം 10.5 ബില്യണ്‍ ഡോളറായത്.

2019 ഡിസംബറിലെ കണക്കനുസരിച്ച് നാലു കോടിയിലേറെപ്പേര്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. 91 കോടി ഡോളറാണ് 2019ലെ ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തിമൂല്യം. ഇന്ത്യക്കാരായ ശതകോടീശ്വരന്മാരില്‍ 72-ാം സ്ഥാനം അദ്ദേഹം സ്വന്തമാക്കി

Share
അഭിപ്രായം എഴുതാം