ചോദ്യം ചെയ്യല്‍: ചൈനയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തിരിച്ച് വിളിച്ച് ഓസ്ട്രേലിയ

മെല്‍ബണ്‍: കഴിഞ്ഞ മാസം തടങ്കലില്‍ വെച്ച ഓസ്ട്രേലിയന്‍ ജേണലിസ്റ്റ് ചെംഗ് ലീയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, ഓസ്ട്രേലിയ തങ്ങളുടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ചൈനയില്‍ നിന്ന് തിരിച്ച് വിളിച്ചു.

എംബസിയുടെ ബില്‍ ബര്‍ട്ടില്‍സും ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവിന്റെ മൈക്കല്‍ സ്മിത്തുമാണ് തിരിച്ച് പോയത്. ചൈനീസ് സ്റ്റേറ്റ് ടിവി ചാനലില്‍ ജോലി ചെയ്തിരുന്ന ചെംഗ് രാജ്യത്തിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കിയതായി സംശയിക്കുന്നുവെന്ന് ചൈന പറഞ്ഞിരുന്നു. തുടര്‍ന്നാണ് രണ്ട് മാധ്യമപ്രവര്‍ത്തകരെ കൂടി ചൈന ചോദ്യം ചെയ്തത്. ഇതോടെയാണ് നിരാശാജനകമായ സംഭവമെന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയ മാധ്യമ പ്രവര്‍ത്തകരെ നാട്ടിലെത്തിച്ചത്. ചൈനയില്‍ നിലവില്‍ ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകരില്ല.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്തതെന്നും ചൈനീസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നിടത്തോളം കാലം ചൈനയില്‍ വിദേശ മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം