പത്തനംതിട്ട മാന്തുക ഗവ. യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

പത്തനംതിട്ട : മാന്തുക ഗവ. യു.പി  സ്‌കൂളിന്റെ ഒരു കോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ശിലാസ്ഥാപന കര്‍മ്മം വീണാ ജോര്‍ജ്ജ് എം.എല്‍.എ നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 201920 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് നിര്‍മാണം ആരംഭിക്കുന്നത്. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന മാന്തുക യു.പി. സ്‌കൂള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിനു വീണാ ജോര്‍ജ് എംഎല്‍എ ഇടപെട്ടു പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കി നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. 

 മുന്ന് നിലകളിലായി നിര്‍മ്മിക്കുവാന്‍ ഉള്ള കെട്ടിട മാസ്റ്റര്‍ പ്ലാനാണ് സമര്‍പ്പിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഒരു കോടി രൂപ ചിലവഴിച്ചു അന്താരാഷ്ട്ര നിലവാരത്തിലാണ് സ്‌കൂളിന്റെ അഞ്ചു ക്ലാസ്സ് മുറികള്‍ താഴത്തെ നിലയില്‍ പൂര്‍ത്തീകരിക്കുന്നത്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, ജില്ലാ പഞ്ചായത്തംഗം വിനീതാ അനില്‍ വാര്‍ഡ് മെമ്പര്‍ എല്‍സി ജോസഫ്, ബ്ലോക്ക് മെമ്പര്‍ ജോണ്‍സണ്‍ ഉള്ളന്നൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം കെ വിശ്വകലാ, പോള്‍ രാജന്‍, സൂസന്‍ തോമസ്, ആറന്മുള എഇഒ നിഷ.ജെ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ രാജേഷ് എസ്, പ്രഥമാധ്യാപകന്‍ സുദര്‍ശനന്‍ പിള്ള, പി.ടി.എ പ്രസിഡന്റ് അനില്‍ വി, സ്വാഗത സംഘം ചെയര്‍മാന്‍ ഇന്ദ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7697/Manthuka-government-up-school-stone-laying-.html

Share
അഭിപ്രായം എഴുതാം