ക്ലീൻ എനർജി പദ്ധതിയിൽ ഇന്ത്യ ഏകമനസ്സോടെ പ്രവർത്തിക്കുന്നതായി മന്ത്രി ശ്രീ പിയൂഷ് ഗോയൽ

തിരുവനന്തപുരം: ക്ലീൻ എനർജി പദ്ധതിയിൽ ഇന്ത്യ ഏകമനസ്സോടെ പ്രവർത്തിക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ റെയിൽവേ വകുപ്പ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.  ഇന്റർനാഷണൽ സോളാർ അലയൻസ് സംഘടിപ്പിച്ച ലോക സൗരോർജ്ജ സാങ്കേതികവിദ്യ ഉച്ചകോടിയുടെ പ്രഥമ സമ്മേളനത്തിലെ സമാപനച്ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗരോർജ്ജവും നൂതന സാങ്കേതികവിദ്യകളും ആണ് നമ്മുടെ ഭാവി ഊർജ ആവശ്യങ്ങൾ നിറവേറ്റുക എന്നും അതിലൂടെ ലോകം ജീവിക്കാൻ കൂടുതൽ  അനുയോജ്യമായി  മാറുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ ധർമ്മേന്ദ്ര പ്രധാനിന്റെ  നേതൃത്വത്തിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം രാജ്യത്ത് വാതക അടിസ്ഥാനത്തിലുള്ള സമ്പത്ത് വ്യവസ്ഥ സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങളെ ശ്രീ ഗോയൽ അഭിനന്ദിച്ചു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും പുനരുപയോഗ ശേഷിയുള്ള ഊർജ്ജസ്രോതസ്സുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് ഈ  വിപ്ലവാത്മക പരിശ്രമങ്ങൾ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 “സൗരോർജ്ജത്തിൽ മാത്രം 745 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യ മറ്റു രാഷ്ട്രങ്ങൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന സമയം ഞാൻ വിഭാവനം ചെയ്യുന്നു. ലോകമെമ്പാടും പരസ്പരബന്ധിതമായ ഊർജ ഗ്രിഡ്  എന്റെ സങ്കല്പത്തിൽ ഉണ്ട്.”. ശ്രീ ഗോയൽ  പറഞ്ഞു.

പാരീസിലെ കാലാവസ്ഥ ഉച്ചകോടിയിൽ(COP21) കാർബൺ ബഹിർഗമന തോത് കുറയ്ക്കാൻ എടുത്ത തീരുമാനം നിരവധി വർഷങ്ങളിലായി എടുത്ത കൂട്ടായ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 100 രാജ്യങ്ങളിൽ അധികം സ്വീകാര്യത ലഭിച്ചതിന് ഇന്റർനാഷണൽ സോളാർ അലയൻസിനെ  ശ്രീ ഗോയൽ  അഭിനന്ദിച്ചു.സു-രജ് (SURAJ): Stable(സ്ഥിരത), Unconditional ( ഉപാധികളില്ലാതെ ഉള്ള പ്രവർത്തനം),  പുനരുപയോഗ ശേഷി (renewable),  താങ്ങാൻ ആവുന്നത്(affordable),  നീതി (justice) എന്നിവയുടെ അതിരുകളില്ലാത്ത ശക്തി സ്വായത്തമാക്കാൻ എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം എന്ന് അദ്ദേഹം ആഹ്വാനം  ചെയ്തു.

Share
അഭിപ്രായം എഴുതാം