മലപ്പുറം വയോക്ഷേമ കോള്‍ സെന്റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം: കോവിഡ് 19 റിവേഴ്‌സ് ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനങ്ങളുടെ ശാരീരിക മാനസിക പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍  ഇന്ന് (സെപ്തംബര്‍ ഒന്‍പത്)  മുതല്‍ വയോക്ഷേമ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു . കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ കോള്‍ സെന്റര്‍ വൈകീട്ട് മൂന്നിന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രണ്ടു ഷിഫ്റ്റുകളിലായി 20 പേരാണ് കോള്‍ സെന്ററില്‍ വയോജനങ്ങളുമായി സംവദിക്കുക. അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ മറ്റു ജീവനക്കാര്‍ എന്നിവരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. അങ്കണവാടി പ്രവര്‍ത്തകര്‍ വഴി ശേഖരിച്ച ലിസ്റ്റ് പ്രകാരം  ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ ആവശ്യമായവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍  ജില്ലാ കലക്ടര്‍ പഞ്ചായത്ത് ആരോഗ്യ സാമൂഹ്യനീതി വകുപ്പുകള്‍ക്ക് കൈമാറും.  പ്രത്യേക സഹായം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കാള്‍ സെന്ററിലേക്ക് വിളിക്കാം. ഫോണ്‍: 0483 -2904050.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7704/Old-Age-Care-Call-Centre.html

Share
അഭിപ്രായം എഴുതാം