കൊല്ലം : ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ സാക്ഷരതാ പദ്ധതികളില്‍ പങ്കെടുത്ത് സാമൂഹ്യവിദ്യാഭ്യാസം നേടിയത് രണ്ട് ലക്ഷം പേര്‍. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ആദ്യപ്രതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി സ്ഥിരം സമിതി അധ്യക്ഷ ശ്രീലേഖ വേണുഗോപാലിന് നല്‍കി പ്രകാശനം ചെയ്തു. മിഷന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക വഴി അപൂര്‍വ നേട്ടത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സി രാധാമണി പറഞ്ഞു. രാജ്യത്തെ മുതിര്‍ന്ന പഠിതാവും നാരീശക്തി പുരസ്‌കാര ജേതാവുമായ ഭാഗീരഥിയമ്മയെക്കുറിച്ചും ഭിന്നലിംഗ വിഭാഗത്തിലെ ആദ്യ ഹയര്‍ സെക്കന്ററി വിജയിയായ കൃഷ്ണ ചന്ദ്രനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.
1,94,291 പേരാണ് ജില്ലയില്‍ വിവിധ കോഴ്‌സുകളിലെ പഠിതാക്കള്‍. ഇതില്‍ സാക്ഷരതാ പഠിതാക്കള്‍(11,710 പേര്‍),നാലാം തരം തുല്യതാ പഠിതാക്കള്‍(7,179), ഏഴാം തരം(7,344), പത്താം തരം(9,390), ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷം(10,022), രണ്ടാം തരം(3,678) എന്നീ വിഭാഗങ്ങളിലാണ് സ്ഥിരം പഠിതാക്കളുള്ളത്.
അക്ഷരലക്ഷം പദ്ധതിയില്‍ 4,246 പേരും പട്ടിക വര്‍ഗ്ഗ സമഗ്ര പദ്ധതിയില്‍ 946 പേരും അക്ഷര സാഗരത്തില്‍ 2,038 പേരും അതിഥി തൊഴിലാളികള്‍ക്കുള്ള പദ്ധതിയില്‍ 6,576 പേരും 2000 കോളനികളില്‍ നടന്ന പ്രത്യേക സാക്ഷരതാ പരിപാടിയില്‍ 3,682 പേരും കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ദിശാ പദ്ധതിയില്‍ 468 പേരും കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സമഗ്ര പദ്ധതിയില്‍ 1,012 പേരും പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ 822 പേരും ഭരണഘാടന സാക്ഷരത പരിപാടിയില്‍ 22,580 പേരും പോളിങ് സാക്ഷരതയില്‍ 43,658 പേരും പരിസ്ഥിതി സാക്ഷരതാ പരിപാടിയില്‍ 4,168 പേരും മറ്റ് പരിപാടികളില്‍ 64,400 പേരും ഭിന്നലിംഗക്കാര്‍ പഠിതാക്കളായുള്ള സമന്വയ പദ്ധതിയില്‍ 546 പേരും ഭാഗമായിട്ടുണ്ട്.
കോവിഡ് കാലത്ത് പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കള, പ്രേരക്മാര്‍ നടത്തിയ കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനം എന്നിവയും റിപ്പോര്‍ട്ടിലുള്ളതായി ജില്ലാ കോഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ്കുമാര്‍ അറിയിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7692/world-literacy-day-social-education-.html