ന്യൂ ഡൽഹി: വഴിയോര കച്ചവടക്കാർക്കായി മോദി സർക്കാർ നടപ്പാക്കുന്ന പിഎം സ്വനിധി പദ്ധതിയെ പ്രകീർത്തിച്ച് ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ. മധ്യപ്രദേശിലെ വഴിയോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് “സ്വനിധി സംവാദ്” സംഘടിപ്പിച്ചിരുന്നു.
വഴിയോര കച്ചവടക്കാരെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള പിഎം സ്വനിധി പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തിന്റെയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ താൽപര്യത്തിന്റെയും ഫലമാണെന്ന് ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു
കോവിഡ് വെല്ലുവിളികൾക്ക് ഇടയിലും രാജ്യത്തെ കോടിക്കണക്കിന് ദരിദ്രരുടെ ജീവിത മാർഗ്ഗങ്ങളെ പുനരുദ്ധരിക്കുകയാണ് ഈ പദ്ധതി ചെയ്യുന്നതെന്ന് ആഭ്യന്തരമന്ത്രി വിലയിരുത്തി. ഇത്തരമൊരു ക്ഷേമപദ്ധതി നടപ്പാക്കിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് കുറിച്ച ട്വിറ്റർ സന്ദേശത്തിൽ, പിഎം സ്വനിധി പദ്ധതി ചെറുവ്യവസായ സംരംഭങ്ങളെ സ്വയം പര്യാപ്തം ആക്കുന്നതായും നവഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ആയും ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന രാജ്യത്തെ വഴിയോര കച്ചവടക്കാർക്ക് തങ്ങളുടെ ജീവിത മാർഗ്ഗങ്ങൾ പുനരാരംഭിക്കുന്നതിനു സഹായം നൽകുന്നത് ലക്ഷ്യമിട്ട് 2020 ജൂൺ 1 നാണ് ആണ് പിഎം സ്വനിധി പദ്ധതിയ്ക്ക് രാജ്യത്ത് തുടക്കം കുറിച്ചത്. 50 ലക്ഷത്തിലേറെ വഴിയോര കച്ചവടക്കാർക്ക് സഹായം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
പിഎം സ്വനിധി പദ്ധതിയെ പ്രകീർത്തിച്ച് ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ
