സ്വർണ കടത്ത്;എൻ.ഐ.എ കോയമ്പത്തൂരിലേക്ക്

തിരുവനന്തപുരം: സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ അന്വേഷണം കോയമ്പത്തൂരിലേക്കു നീളുന്നു. കോയമ്പത്തൂരിലെ പവിഴം ജ്വല്ലറിയിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി.

പവിഴം ജ്വല്ലറിയുടമ നന്ദകുമാറിനെയും എൻ.ഐ.എ ചോദ്യം ചെയ്തു. ഇയാൾക്ക് ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തി.

ഡിപ്ലമാറ്റിക് ബാഗ് വഴി കടത്തിയ സ്വർണം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ സംഘത്തിന്റെ കൊച്ചിൻ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

Share
അഭിപ്രായം എഴുതാം