റൊണാള്‍ഡോയ്ക്ക് ഗോള്‍ സെഞ്ച്വറി , സ്വീഡനെതിരെ പോർച്ചുഗലിന് മിന്നുന്ന ജയം

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ പോർച്ചുഗലിന് ജയം. 2-0 ത്തിനാണ് പോർച്ചുഗലിനോട് സ്വീഡൻ പരാജയപ്പെട്ടത്.

ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 100 ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ആദ്യ പകുതിയുടെ അവസാനം നേടിയ ഫ്രീകിക്കിലൂടെയാണ് താരം രാജ്യാന്തര മത്സരങ്ങളിലെ ഗോള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 165 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ നൂറാം ഗോള്‍ തികച്ചത്.

73 ആം മിനിറ്റില്‍ ഓപ്പണ്‍ പ്ലേയിലൂടെയായിരുന്നു മൽസരത്തിൽ താരത്തിൻ്റെ രണ്ടാം ഗോള്‍.നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന്‍റെ അടുത്ത മത്സരം ഫ്രാന്‍സിനെതിരെയാണ്. സ്വീഡന്‍ ക്രൊയേഷ്യയെ നേരിടും.

Share
അഭിപ്രായം എഴുതാം