ബര്‍ദ്വാന്‍ സ്‌ഫോടന കേസിലെ നാലുപ്രതികള്‍ക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും

കൊല്‍കൊത്ത: ബര്‍ദ്വാന്‍ സ്‌ഫോടന കേസിലെ നാലുപ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്ത എന്‍ ഐ എ കോടതി 7 വര്‍ഷം തടവുശിക്ഷയും 5000 രൂപ പിഴയും വിധിച്ചു. 08-08-2020, ചൊവ്വാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്.

സിയ-ഉള്‍-ഹക്ക്, മോത്തിയൂര്‍ റഹ്‌മാന്‍, സുബമ്മദ് യൂസൂഫ്, ജഹിറൂള്‍ ഷെയ്ക്ക് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. 2014 ഒക്ടോബറിലാണ് വെസ്റ്റ് ബംഗാള്‍ ബര്‍ദ്വാന്‍ ജില്ലയിലെ ഖാഗരാഘട്ടിലുള്ള വാടകവീട്ടില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ജമാത്്-ഉല്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദസംഘടന ബോംബു നിര്‍മാണത്തിനു വേണ്ടി വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ രണ്ടു പേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്ാകുകയും ചെയ്തിരുന്നു. വെസ്റ്റ്ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു.

ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമെതിരെ ആക്രമണം അഴിച്ചു വിടുക എന്ന ഉദ്ദേശമായിരുന്നു ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന് ഉണ്ടായിരുന്നത്. ഇതിനായി സംഘടനയിലേക്ക് കൂടുതല്‍ ഇന്ത്യക്കാരെ ചേര്‍ക്കുകയും ആയുധങ്ങളിലും സ്‌ഫോടക വസ്തുക്കളിലും പരിശീലനം നല്‍കുകയുമായിരുന്നു അവര്‍ ചെയ്തിരുന്നത് എന്ന് എന്‍ ഐ െകണ്ടെത്തി. കേസിന്റെ അന്വേഷണത്തിനിടെ വലിയ തോതില്‍ ഐ.ഇ.ഡികള്‍, സ്ഫോടകവസ്തുക്കള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, പരിശീലന വീഡിയോകള്‍ എന്നിവ കണ്ടെടുത്തു.

33 പേരെയാണ് ഈ കേസില്‍ പ്രതികളായി ലിസ്റ്റ് ചെയ്തിരുന്നത്. അതില്‍ 31 പേരെ മാത്രമെ കണ്ടെത്താനും അറസ്റ്റു ചെയ്യുവാനും സാധിച്ചുള്ളൂ. ഇതില്‍ 19 പേരെ 30-08-2019-ലും 5 പേരെ 15-11-2019-ലും കുറ്റാക്കാരെന്ന് തെളിയിച്ച് എന്‍ ൈഎ കോടതിയില്‍ ശിക്ഷിക്കുകയുണ്ടായി.

ബാക്കി അറസ്റ്റുചെയ്ത മൂന്നുപേരെ വിസ്തരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു പേര്‍ ഒളിവിലാണ്.

Share
അഭിപ്രായം എഴുതാം