സ്വര്‍ണക്കടത്തില്‍ അഞ്ച്‌പേരെ കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍. ഐ. എ അഞ്ച് പേരെ കൂടി പ്രതിച്ചേര്‍ത്തു. സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചമുസ്തഫ, അബ്ദുള്‍ അസീസ്, നന്ദു കോയമ്പത്തൂര്‍, രാജു, മുഹമ്മദ് ഷമീര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. സ്വര്‍ണക്കടത്തു കേസുമായി ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെ റിമാന്‍ഡ് കാലയളവ് നീട്ടുന്നതിനായി ഇഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത ബംഗളൂരു ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സഹായിച്ചത് എന്ന സംശയമാണ് എന്‍.സി.ബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണ്. ഇരുപതിലധികം പേരെയും ചോദ്യം ചെയ്യണമെന്ന് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് വിധേയനായ ഉന്നതന്‍ ആരാണെന്ന് ഇഡി പുറത്തു വിട്ടിട്ടില്ല. കൊച്ചിയില്‍ ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തിന് പിന്നിലെ ബിനാമി ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്.

Share
അഭിപ്രായം എഴുതാം