കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായി. കോട്ടയം വെസ്‌റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. ഒരു വര്‍ഷമായി ഇയാള്‍ വിശാഖപട്ടണത്ത് ഒളിവിലായിരുന്നു. ആര്‍പ്പൂക്കര സംക്രാന്തി മുടിയൂര്‍ക്കര തേക്കിന്‍ പറമ്പില്‍ ഷൈന്‍ ഷാജി (ഷൈമോന്‍-28) ആണ് പിടിയിലായത്.
2019 ഒക്ടോബര്‍ 16 ന് കോട്ടയം സിഎംഎസ് കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌പ്രസ് ബീസ് എന്ന കൊറിയര്‍ സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചയുടെ ആസൂത്രകനായിരുന്ന കൊപ്രായില്‍ ജെയിസ്‌മോന്‍ (അലോട്ടി -25) നേരത്തേ പിടിയി ലായിരുന്നു. തിരുവാര്‍പ്പ് കൈചേരില്‍ വീട്ടില്‍ അഖില്‍ ടി ഗോപി(20) വേളൂര്‍ കൊച്ചുപറമ്പില്‍ ബാദുഷാ (20) എന്നിവരും ഷൈമോനും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത് .
കവര്‍ച്ചക്കുളള വിദേശ നിര്‍മ്മിത കത്തിയും കുരുമുളക് സ്‌പ്രേയും അടക്കമുളളവ ഇവര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുകയായിരുന്നു. ഇവ എക്ല്‌പ്രസ് ബീസിലാണ് എത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട പ്രതികള്‍ അവിടെ ധാരാളം പണമുണ്ടെന്ന് മനസിലാക്കിയാണ് കവര്‍ച്ചക്ക് മുതിര്‍ന്നത്.
ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈമോന്‍ ജില്ലയില്‍ എത്തിയതായി പോലീസ് മേധാവി ജി ജയദേവിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഡിവൈഎസ്‌പി ആര്‍ ശ്രീകുമാറിന്‍റെ നിര്‍ദ്ദേശാ നുസരണം എസ്‌എച്ച്‌ഒ എംജെ അരുണ്‍, എസ്‌ഐ ശ്രീജിത്ത്, ജൂണിയര്‍ എസ്‌ഐഅഖില്‍ദേവ് ഗ്രേഡ് എസ്‌ഐമാരായ കുര്യന്‍ മാത്യു, കെ.പി മാത്യു എഎസ്‌ഐ പിഎന്‍ മനോജ് സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടിജെ സജീവ് ,സികെ നവീന്‍,അനസ് കെടി.എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.