സര്‍ക്കാര്‍ ജീവനക്കാരി ആത്‌ഹത്യ ചെയത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട്‌ സഹപ്രവര്‍ത്തകനായിരുന്ന ബിജോയി ജോസഫ്‌ പിടിയിലായി . ഇയാള്‍ പാലാ മുനിസിപ്പാലിറ്റിയിലെ സീനിയര്‍ ക്ലാര്‍ക്കാണ്‌. 2018 ലാണ്‌ അന്തിക്കാട്‌ സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്‌തത്‌. 2008 മുതല്‍ 2016 വരെയുളള കാലഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലാണ്‌ ബിജോയി ജോലി ചെയ്‌തിരുന്നത്‌.

സഹപ്രവര്‍ത്തകയും രണ്ട്‌ കുട്ടികളുടെ മാതാവുമായ യുവതിയെ പ്രലോഭിപ്പിച്ച്‌ വശത്താക്കുകയും ശാരീരകമായും സാമ്പത്തീകമായും ചൂഷണം ചെയ്യുകയും ചെയ്‌തു. യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ്‌ അവരെ ആത്മഹത്യയിലേക്ക്‌ നയിച്ചത്‌. ആസമയം ബിജോയി അവരെ തളളിപ്പറയുകയും ചെയ്‌തതോടെയാണ്‌ യുവതി ആത്മഹത്യ ചെയ്‌ത്ത്‌.

അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ശാസ്‌ത്രീയമായ അന്വേഷണ ത്തിനൊടുവിലാണ്‌ ബിജോയി കുടുങ്ങിയത്‌ . ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ബിജോയിയെ അറസ്‌റ്റ്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം