ആംബുലന്‍സുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; ജില്ലാ കളക്ടര്‍

തിരുവനന്തപുരം: ജില്ലയിലെ കോവിഡ്-19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സുകള്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കോവിഡ്-19 ജാഗ്രത ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അടിയന്തര സേവനങ്ങള്‍ക്കായി സ്വകാര്യ ആംബുലന്‍സുകള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളുടെ ആംബുലന്‍സുകള്‍ എന്നിവ പ്രത്യേക പൂളിംഗ് സംവിധാനത്തിലൂടെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. പോര്‍്ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അതത് വകുപ്പുകളിലെ മുതിര്‍ ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി      ചുമതലപ്പെടുത്തണം. വാഹനങ്ങളുടെ വിവരങ്ങളും ചുമതലപ്പെടുത്തിയ ജീവനക്കാരുടെ വിവരങ്ങളും അറിയിക്കണം. ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങളെ ഒഴിവാക്കണം. എന്നാല്‍ ഇത്തരം വാഹനങ്ങളെ സംബന്ധിച്ച്  പ്രത്യേകം സൂചിപ്പിക്കണം. വാഹനങ്ങള്‍ ഇല്ലാത്ത വകുപ്പുകള്‍ നിലവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആംബുലന്‍സുള്ള വകുപ്പുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ വാഹനങ്ങളുടെ എണ്ണം പ്രൊഫോര്‍മയില്‍ ചേര്‍ക്കണം. വിശദമായ റിപ്പോര്‍ട്ട് പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7702/Covid-19;-Jagratha-Portal.html

Share
അഭിപ്രായം എഴുതാം