നിരവധി കേസുകളില്‍ പ്രതികളായ രണ്ട്‌ യുവാക്കളെ ആലുവാ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

ആലുവാ: ആലുവാ കെഎസ്‌ ആര്‍ടിസി സ്‌റ്റാന്‍റിന് മുന്‍വശത്തവച്ച്‌ ഒരു യാത്രക്കാരനെ തടഞ്ഞ്‌നിര്‍ത്തി മൊബൈല്‍ഫോണും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ കൂടി പോലീസ്‌ അറസറ്റ്‌ ചെയ്‌തു. കൂനമ്മാവ്‌ മങ്കുഴി വിനു (28), ചേന്നമംഗലം പാണ്ടിശേരി ജിതിന്‍ കൃഷ്‌ണ (23) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കേസില്‍ രണ്ടുപേരെ പോലീസ്‌ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

2020 ഓഗസ്‌റ്റ്‌ 31 നാണ്‌ യാത്രക്കാരനെ നാലംഗസംഘം തടഞ്ഞുനിര്‍ത്തി പണവും ഫോണും കവര്‍ന്നത്‌ .കവര്‍ച്ചക്കുശേഷം ഒളിവില്‍ പോയിരുന്ന രണ്ടുപേരെ കഴിഞ്ഞദിവസം രാത്രി ആലുവാ ഈസ്‌റ്റ്‌ എസ്‌എച്ച്‌ഒ എന്‍ സുരേഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം പിടികൂടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം