ന്യൂഡൽഹി: ഹൃദയത്തിന് തകരാറ് കണ്ടെത്തിയതിനെ തുടർന്ന് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് താരവും അണ്ടര്‍ 20 ഫുട്‌ബോള്‍ താരവുമായ അന്‍വര്‍ അലിയോട് കളി ഉപേക്ഷിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ അന്‍വര്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ഫുട്ബാൾ ഫെഡറേഷന് ക്ലബ് അയച്ചു കൊടുത്തിരുന്നു.
ഡോ. വീസ് പെയ്‌സ് തലവനായ സ്‌പോര്‍ട്‌സ് മെഡിക്കല്‍ കമ്മിറ്റിയാണ് അന്‍വര്‍ കളി തുടരുന്നത് അപകടമാണെന്ന നിര്‍ദേശം നല്‍കിയത്.
മുന്‍പ് ഫ്രാന്‍സില്‍ പോയി നടത്തിയ പരിശോധനയില്‍ അന്‍വറിനു രോഗം സ്ഥിരീകരിച്ചിരുന്നു. ജൻമനാ ഹൃദയത്തിന് തകരാറുള്ള ആളാണ് അൻവർ എന്നാണ് മെഡിക്കൽ റിപ്പോര്‍ട്ട് .