ലഹരി മരുന്നുപയോഗിക്കാന്‍ തന്നെ പ്രേരിപ്പിച്ചിരുന്നതായി നടി കങ്കണയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍

മുംബൈ: മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടി കങ്കണ റണൗത്തിനെതിരെ അന്വേഷണത്തിന്‌ മഹാര്‌ഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. തന്നോട്‌ ലഹരി മരുന്നുപയോഗിക്കാന്‍ കങ്കണ ആവശ്യപ്പെട്ടിരുന്നുവെന്ന നടിയുടെ മുന്‍ കാമുകന്‍ അദ്ധ്യായന്‍. സുമന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്‌.അഭിമുഖത്തിന്‍റെ പകര്‍പ്പ്‌ ശിവസേന നേതാക്കളായ സുനില്‍ പ്രഭു, പ്രതാപ്‌ സര്‍നായിക്‌, എന്നിവര്‍ സര്‍ക്കാരിന്‌ കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശിവസേന എംഎല്‍എ മാര്‍ സര്‍ക്കാരിന്‌ നല്‍കിയ പരാതിയിലാണ്‌ സര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. കങ്കണ നിയമ വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട്‌ മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ്‌ അയച്ചതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ ലഹരി മരുന്നുകേസിലെ അന്വേഷണവും.

കങ്കണ ലഹരി മരുന്നുപയോഗിച്ചിരുന്നുവെന്നും മറ്റൊരാളെ ലഹരിമരുന്നുപയോഗിക്കാന്‍ പ്രേരിപ്പിച്ചുവെന്നുമുളള വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ശിവസേനന എം എല്‍മാരുടെ പരാതി.

Share
അഭിപ്രായം എഴുതാം