മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് ചെങ്കള കൈവളപ്പില്‍ മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി മിദ്‌ലാജ് (50), ഭാര്യസാജിത(38),മകന്‍ ഫഹദ്(14) എന്നിവരെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചുളള കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമീക നിഗമനമെന്ന് പോലീസ് പറഞ്ഞു. മിദ്‌ലാജ് തയ്യല്‍ തൊഴിലാളിയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

Share
അഭിപ്രായം എഴുതാം