14 കാരനെ 17 കാരന്‍ കൊലപ്പെടുത്തി

കൊല്‍ക്കൊത്ത: കളിക്കിടയില്‍ 14 കാരനെ സുഹൃത്തായ 17 കാരന്‍ കൊലപ്പെടുത്തി. ദക്ഷിണ കൊല്‍ക്കൊത്തയിലെ ഡോവര്‍ ടെറസിന് സമീപമുളള ചേരിയിലാണ് സംഭവം. അടുത്ത സുഹൃത്തുക്കളായ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയിലാണ് ആക്രമണം നടന്നത്. വാക്കുതര്‍ക്കം കയ്യേറ്റത്തിലെത്തുകയും 17 കാരന്‍റെ അടിയേറ്റ് 14 കാരന്‍ നിലത്തുവീഴുകയും ചെയ്തു . ബോധംകെട്ട് നിലത്തുവീണ 14 കാരനെ 17 കാരന്‍ നെഞ്ചിലും വയറ്റിലും ചവിട്ടി. സംഭവം അറിഞ്ഞ ബന്ധുക്കള്‍ പയ്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവിന്‍റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന 14 കാരന്‍ എന്തു ഗെയിമാണ് കളിക്കുന്നതെന്ന് 17കാരന്‍റെ ചോദ്യത്തിന് 14 കാരന്‍ മറുപടി പറഞ്ഞില്ല. പകരം 17 കാരന്‍റെ കയ്യിലെന്താണ് ഇരിക്കുന്നതെന്ന് തിരിച്ചു ചോദിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് തമ്മില്‍ കലഹം ആരംഭിച്ചത്. എന്നാല്‍ ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചില്ല . 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു.

Share
അഭിപ്രായം എഴുതാം